ThiruvananthapuramKeralaNattuvarthaLatest NewsNews

കുടുംബവഴക്ക്: അച്ഛനും മകനും കുത്തേറ്റ് മരിച്ചു, മകളുടെ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: മുടവൻമുകളിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മകളുടെ ഭർത്താവ് അരുണിന്റെ കുത്തേറ്റ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നുള‌ള തർക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

സുനിലിന്റെ വീട്ടിൽ മദ്യലഹരിയിലെത്തിയ അരുൺ വഴക്കുണ്ടാക്കുകയും സുനിലിന്റെ കഴുത്തിലും അഖിലിനെ നെഞ്ചിലും കുത്തുകയായിരുന്നു . സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പൂജപ്പുര ജംഗ്‌ഷനിൽ വച്ച്‌ കസ്‌റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സുനിലിനെയും അഖിലിനെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button