Latest NewsNewsFood & CookeryLife StyleHealth & Fitness

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ?: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

മിക്ക ഭക്ഷണത്തിനും നമ്മൾ എണ്ണ ഉപയോ​ഗിക്കാറുണ്ട്. ഇന്ത്യന്‍ വിഭവങ്ങള്‍ ഒട്ടുമിക്കതും എണ്ണ ചേര്‍ന്നതാണ്. ചിലർ ഉപയോ​ഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോ​ഗിക്കുന്നത് കാണാം. എണ്ണ വെറുതെ പാഴാക്കി കളയുന്നത് തടയാനാണ് മിക്കവരും ഇത് ചെയ്യുന്നത്.എന്നാല്‍, ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നത്. ഇത് ചെറുപ്പക്കാരിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിച്ച് വരാൻ കാരണമാകുമെന്നും റുജുത ദിവേക്കർ പറഞ്ഞു.

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുമെന്നും റുജുത ദിവേക്കർ പറഞ്ഞു . ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് അസിഡിറ്റിയ്ക്കും കാരണമായേക്കാം. ഉപയോഗിച്ച എണ്ണയ്ക്ക് നേരിയ മണ വത്യാസം അനുഭവപ്പെട്ടാൽ അത് എടുക്കാതിരിക്കുന്നതാണ് നല്ലതെന്നും റുജുത ദിവേക്കർ പറഞ്ഞു.

Read Also  :  മുൻഭർത്താവ് അറിയാതെ അയാളുടെ അച്ഛനെ വിവാഹം കഴിച്ച് യുവതി: യുവാവ് വിവരം അറിയുന്നത് ഇരുവർക്കും ഒരു കുട്ടിയുണ്ടായപ്പോൾ

ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നുള്ളതും കൂടി ശ്രദ്ധിക്കുക. കറുപ്പ് ചേര്‍ന്ന നിറമാകുകയോ ചൂടാക്കുമ്പോള്‍ പുക വരികയോ ചെയ്‌താല്‍ അത് ഉപയോഗിക്കരുതെന്നും റുജുത ദിവേക്കർ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button