കാസര്‍കോട് : അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി സ്ഥാപിച്ച യന്ത്രമാണ് മൂന്ന് ദിവസം മുമ്പ് കാണാതായത്.
കൊടുങ്കാറ്റുകൾ, സുനാമി എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണിത്. ഇതില്‍ നിന്നുള്ള ആശയവിനിമയം ഇല്ലാതായതിനെ തുടർന്ന് ഭൗമശാസ്ത്ര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് യന്ത്രം കാണാതായ വിവരം പുറത്തറഞ്ഞത്.
ഇതിനിടെ മലപ്പുറം താനൂരില്‍ നിന്നുള്ള ഒരാളുടെ ഫേസ്ബുക്കിൽ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ക്ക് കടലില്‍ നിന്ന് ഒരു വസ്തു ലഭിച്ചതായി വീഡിയോയില്‍ ഇവർ പറയുന്നു. ആളുകള്‍ യന്ത്രത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നുമുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് സൂചന. ഇതോടെ, സംഭവത്തില്‍ മലപ്പുറത്തെ തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രാലയം.
Post Your Comments