YouthLatest NewsMenNewsIndiaLife StyleSex & Relationships

‘പങ്കാളി ഇങ്ങനെയായിരുന്നെങ്കിൽ..’ : ഭാര്യയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാട് ഇങ്ങനെ

സാമ്പത്തികമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതില്‍ ഭാര്യയും പങ്കുവഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക പുരുഷന്‍മാരും

എല്ലാ പുരുഷന്മാർക്കും തങ്ങളുടെ ഭാര്യയാകാൻ പോകുന്ന സ്ത്രീകളെക്കുറിച്ച് ചില സ്വപ്‌നങ്ങളുണ്ട്. അനുയോജ്യയായ ഒരു ഭാര്യയെ അന്വേഷിക്കുന്ന പുരുഷനെ സ്ത്രീകളിലെ പല ഗുണങ്ങളും ആകര്‍ഷിക്കുന്നു. വിശ്വസ്തതയ്ക്ക് പുറമെ, മറ്റ് ചില സ്വഭാവസവിശേഷതകളും തങ്ങളുടെ ഭാര്യമാരില്‍ വേണമെന്ന് പുരുഷന്മാര്‍ ആഗ്രഹിക്കുന്നു. സ്വന്തം ഭാര്യയില്‍ ഉണ്ടായിരിക്കണമെന്ന് പുരുഷന്മാര്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വൈകാരികമായും ശാരീരികമായും എന്നതുപോലെ തന്നെ സാമ്പത്തികമായും ആശ്രയിക്കാന്‍ കഴിയുന്ന സ്ത്രീകളെ മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്നു. കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായി പുരുഷനെ മാത്രം കണക്കാക്കപ്പെടുന്ന ചിന്താഗതി ഇപ്പോള്‍ യുവാക്കൾക്ക് ഇല്ല. അതിനാല്‍, സാമ്പത്തികമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതില്‍ ഭാര്യയും പങ്കുവഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക പുരുഷന്‍മാരും.

വൈകാരികമായി പക്വതയുള്ള ഒരു സ്ത്രീയെ ഭാര്യയായി വേണമെന്ന് യുവാക്കൾ ആഗ്രഹിക്കുന്നു. കടുത്ത തീരുമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സത്രീകളെ പൊതുവെ പുരുഷന്‍മാർ ഇഷ്ടപ്പെടാറില്ല. മാനസികമായി പക്വതയുള്ള സ്ത്രീകള്‍ എല്ലാ വിഷമഘട്ടത്തിലും തങ്ങള്‍ക്ക് കരുത്തായി കൂടെനില്‍ക്കുമെന്നാണ് ഓരോ പുരുഷനും ചിന്തിക്കുന്നത്.

മിനറല്‍ വാട്ടര്‍ സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!

മികച്ച വിദ്യാഭ്യാസമുള്ള ബുദ്ധിമതികളായ സ്ത്രീകളിലേക്ക് പുരുഷന്മാര്‍ വളരെവേഗം ആകര്‍ഷിക്കപ്പെടുന്നു. വേണ്ടത്ര വിദ്യാഭ്യാസം നേടിയ, ഗാര്‍ഹിക കഴിവുകളില്‍ മാത്രം ഒതുങ്ങാത്ത സ്ത്രീകളെ ഭാര്യമാരായി ലഭിക്കാനാണ് ഭൂരിഭാഗം പുരഷന്‍മാരും ആഗ്രഹിക്കുന്നത്.

ആരോഗ്യത്തെക്കുറിച്ച്‌ ബോധമുള്ള സ്ത്രീകളെ ഭാര്യമാരായി കിട്ടാന്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു. ശാരീരികവും ആരോഗ്യകരവുമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ജനപ്രിയ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. തിരക്കേറിയ ആധുനിക ജീവിതത്തിനിടയിലും പങ്കാളിയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ അത് സഹായിക്കും. ആരോഗ്യത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ബോധമുള്ള സ്ത്രീകളെ പങ്കാളിയാക്കാൻ പുരഷന്‍മാര്‍ ഇഷ്ടപ്പെടുന്നു.

സ്വന്തം സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച്‌ വളരെ ഗൗരവമുള്ള ഒരു ഭാര്യയെ പുരുഷന്മാര്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. തന്റെ ഭാര്യ തന്നെപ്പോലെ തന്നെ ജീവിതത്തില്‍ മുന്നേററാൻ ആഗ്രഹിക്കുന്നവളായിരിക്കണമെന്ന് ഓരോ പുരുഷനും ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button