മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
➤ ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എല്ലായ്‌പ്പോഴും പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക. മാത്രമല്ല, അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണം.
➤ ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.
➤ ദിവസവും രണ്ട് നേരമെങ്കിലും ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് വായ കഴുകുക. ഇത് ചെയ്യുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അല്ലെങ്കിൽ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, തുളസി ഇല എന്നിവ ചേർത്ത് തിളപ്പിച്ച് വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും വായിലെ അണുക്കൾ നശിക്കാൻ സഹായിക്കും. ദിവസവും മൂന്നോ നാലോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
Read Also:- വെറും വയറ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!
➤ നമ്മൾ എല്ലാവരും കാപ്പി കുടിക്കാറുണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്.
Post Your Comments