PathanamthittaNattuvarthaLatest NewsKeralaIndiaNews

സർക്കാരിന് ഗതിയില്ല, ശബരിമലയെ രക്ഷിക്കാൻ അന്യസംസ്ഥാനക്കാർ: എട്ടരക്കോടി മുടക്കുമെന്ന് കമ്പനികൾ

നിരന്തരമായി ഭക്തർ ശബരിമലയ്ക്ക് വേണ്ടി പണം മുടക്കുമ്പോൾ സർക്കാർ നിശബ്ദത പാലിക്കുന്നു

പത്തനംതിട്ട: ശബരിമലയെ രക്ഷിക്കാൻ അന്യസംസ്ഥാന കമ്പനികൾ രംഗത്ത്. പുരോഗമന പ്രവർത്തനങ്ങൾക്ക് എട്ടരക്കോടി രൂപ വരെ മുടക്കുമെന്ന് ഹൈദരബാദ് ആസ്ഥാനമായിട്ടുള്ള സ്വകാര്യ കമ്പനികള്‍. ശബരിമലയില്‍ വൈദ്യുതി ഉത്പാദനത്തിന് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് ഭക്തർ കൂടിയായ കമ്പനികൾ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read:നെഞ്ചെരിച്ചിൽ മാറാൻ ചില വഴികൾ ഇതാ!!

പദ്ധതിയ്ക്ക് വേണ്ട നടപടികള്‍ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. സന്നിധാനത്ത് ഈ മാസം പ്ലാന്റിന്റെ നി‌ര്‍മ്മാണം ആരംഭിക്കും. ഹൈദരബാദ് ആസ്ഥാനമായുള്ള ഗ്രീന്‍കോ കമ്പനിയ്‌ക്കാണ് നി‌ര്‍മ്മാണ ചുമതല. ഒരുവര്‍ഷത്തിനകം നി‌ര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

സിയാലാണ് സാങ്കേതിക സഹായം നല്‍കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീര്‍ത്ഥാടന സീസണില്‍ പത്ത് കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. സോളാര്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ശബരിമലയ്ക്ക് ആവശ്യമായ വൈദ്യുതി പൂര്‍ണമായി സോളാര്‍ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കാനാകും. സന്നിധാനത്തെ ഏഴ് കെട്ടിടങ്ങളിലായിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

അതേസമയം, സർക്കാരിന് ഗതിയില്ലാത്തത് കൊണ്ടാണ് അന്യസംസ്ഥാനത്ത് നിന്നും ഭക്തർ സഹായിക്കാൻ വരുന്നതെന്ന തരത്തിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. നിരന്തരമായി ഭക്തർ ശബരിമലയ്ക്ക് വേണ്ടി പണം മുടക്കുമ്പോൾ സർക്കാർ നിശബ്ദത പാലിക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button