KeralaLatest NewsNews

ഒരു പൈസപോലും വാങ്ങാതെ അനേകർക്ക് അത്താഴം നൽകി വരുന്ന ക്ഷേത്രമുണ്ട് കേരളത്തിൽ: വൈറൽ പോസ്റ്റ്

കൊച്ചി: കൊച്ചി നഗരസഭയുടെ പത്ത് രൂപ ഊണിനായി വന്‍ തിരക്ക്. തുടക്കം മുതൽ പദ്ധതി വൻ ഹിറ്റാണ്. സമൃദ്ധി അറ്റ് കൊച്ചി പദ്ധതി വിജയകരമായി തുടങ്ങിയിരിക്കുകയാണ്. സർക്കാരിന്റെ മികച്ച പദ്ധതിയായിട്ടാണ് സോഷ്യൽ മീഡിയ ഇതിനെ മാർക്കറ്റ് ചെയ്യുന്നത്. ഇതിനിടയിൽ ഒരു രൂപ പോലും വാങ്ങാതെ നിരവധി ആളുകൾക്കു ഭക്ഷണം നൽകുന്ന ഒരു ക്ഷേത്രത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ജോണ് ഡിറ്റോ. 10 രൂപയ്ക്ക് കൊച്ചിനഗരസഭ ഊണു നൽകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രകമ്പനം കൊള്ളുമ്പോഴാണ് കലൂർ പാവക്കുളം ക്ഷേത്രത്തിൽ ഒരു പൈസപോലും വാങ്ങാതെ അനേകർക്ക് അത്താഴം നൽകി വരുന്നകാര്യം ഓർത്തത് എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് തകർപ്പൻ ജയം, ബ്രസീലിന് സമനില

’10 രൂപയ്ക്ക് കൊച്ചിനഗരസഭ ഊണു നൽകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രകമ്പനം കൊള്ളുമ്പോഴാണ് കലൂർ പാവക്കുളം ക്ഷേത്രത്തിൽ ഒരു പൈസപോലും വാങ്ങാതെ അനേകർക്ക് അത്താഴം നൽകി വരുന്നകാര്യം ഓർത്തത്. നഗരത്തിലെ തെരുവുകളിൽക്കഴിയുന്നവരും അന്യ സംസ്ഥാനത്തൊഴിലാളികളും പശിയടക്കുന്നു. അത്താഴപ്പട്ടിണി എന്ന തീക്കടൽ താണ്ടുന്നു. വെറുതേ ഓർത്തതാണ്’, ജോൺ ഡിറ്റോ വ്യക്തമാക്കി.

അതേസമയം, പൊതിച്ചോറിലെ കറികളെക്കുറിച്ചുള്ള വിവാദം ജനകീയ ഹോട്ടലുകള്‍ക്കു തുണയായി എന്ന് വേണം പറയാൻ. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറില്‍ ആവശ്യത്തിനു കറികളില്ലെന്ന് ഒരു ചാനലില്‍ വന്ന വാര്‍ത്തയാണു വിവാദത്തിനു തിരികൊളുത്തിയത്. ഇതോടെ കഴിക്കുന്നവരുടെ എണ്ണം വർധിച്ചത് പെട്ടന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button