Latest NewsNewsFootballSports

ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് തകർപ്പൻ ജയം, ബ്രസീലിന് സമനില

ബ്യൂണസ് ഐറിസ്: ഫുട്ബോളിൽ അർജന്റീന അപരാജിത കുതിപ്പ് തുടരുന്നു. ലോകകപ്പ് ലാറ്റിനമേരിക്ക യോഗ്യത റൗണ്ടിൽ ഇന്ന് ഉറുഗ്വേയെ നേരിട്ട അർജന്റീനയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീനയുടെ വിജയം. മെസ്സിയുടെ കീഴിൽ കളം നിറഞ്ഞാടിയ അർജന്റീന തുടക്കം മുതൽ ഉറുഗ്വേയെയുടെ ഗോൾ മുഖത്ത് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.

നായകൻ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 38-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ തകർപ്പൻ ഗോൾ. തുടർന്ന് 44-ാം മിനിറ്റിൽ റൊഡ്രിഗ്രോ ഡി പോൾ, 62-ാം മിനിറ്റിൽ ലൗട്ടേരോ മാർട്ടിനസ് എന്നിവർ അർജന്റീനക്കായി വലകുലുക്കി. വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ.

Read Also:- പല്ലുകളുടെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

അതേ സമയം, മറ്റൊരു മത്സരത്തിൽ തുടർച്ചയായ വിജയങ്ങൾക്കു ശേഷം ബ്രസീലിന് സമനിലക്കുരുക്ക്. കൊളംബിയയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്. മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല. നിലവിൽ ലാറ്റിനമേരിക്കയിൽ 28 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button