ദുബായ്: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴം, വെള്ളി, ശനി എന്നീ ദിനങ്ങളിലെ അവധിക്ക് ശേഷം 2021 ഒക്ടോബർ 24, ഞായറാഴ്ച മുതലാണ് സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.
സ്വകാര്യ മേഖലയിലെ അവധി സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Post Your Comments