Latest NewsKeralaNews

കൊഴിഞ്ഞുപോയ തലമുടി വേണമെന്നാവശ്യപ്പെട്ട് വീടുകള്‍ കയറിയിറങ്ങി തമിഴ് യുവാക്കള്‍,പാലക്കാട് ജില്ലയിലെ ജനങ്ങള്‍ ഭീതിയില്‍

നെന്മാറ: പാലക്കാട് ജില്ലയിലെ നെന്മാറയിലെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നെന്മാറയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി നടന്ന മോഷണവും മോഷണശ്രമങ്ങളുമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. തിങ്കളാഴ്ച രാവിലെ സംശയാസ്പദമായ രീതിയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ കെട്ടിത്തൂക്കിയ രണ്ട് ടുവീലറുകളില്‍ വന്നെത്തിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ നാട്ടുകാരില്‍ സംശയമുണര്‍ത്തുകയാണ്. കച്ചവടക്കാരായി വന്നവര്‍ പത്തു ഗ്രാം മുടിക്ക് പത്തുരൂപ തരാമെന്ന് പറഞ്ഞ് വീടുകളിലേക്ക് കയറിച്ചെല്ലുകയാണ്.

Read Also : സ്ത്രീകൾ മാത്രമുള്ള ഗ്രാമം, അവിവാഹിതരായ പുരുഷന്മാർക്ക് ഒരു ദിവസത്തേക്ക് പ്രവേശിക്കാം: ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം,പക്ഷെ

മുടി അന്വേഷിച്ച് വീടുകളില്‍ ചെന്നവരുടെ പേരുകള്‍ മഹേഷ്, സന്തോഷ് എന്നിങ്ങനെയാണെന്നാണ് പറഞ്ഞത്. ആകെ പതിനഞ്ചു പേര്‍ നെന്മാറയില്‍ താമസിക്കുന്നുണ്ടെന്നു ഇവര്‍ പറയുന്നു. എന്നാല്‍ ഇവരുടെ ഫോണ്‍നമ്പറുകള്‍ ചോദിച്ചപ്പോള്‍ തങ്ങളുടെ പക്കല്‍ ഫോണ്‍ ഇല്ലെന്ന് പറഞ്ഞതാണ് ജനങ്ങള്‍ക്ക് സംശയത്തിനിടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button