തിരുവനന്തപുരം: നെടുമുടി വേണുവിന്റെ മരണത്തിൽ പ്രതികരണമറിയിച്ച് മന്ത്രി പി രാജീവ്. വീട്ടിലെ ഒരംഗം എന്ന അടുപ്പമായിരുന്നു അദ്ദേഹത്തോട്, സിനിമ കണ്ടു തുടങ്ങിയ നാള്‍ മുതല്‍ മനസില്‍ ചേക്കേറിയ ഒരാളാണ് നെടുമുടി വേണുവെന്ന് പി രാജീവ് പറഞ്ഞു. ഒരു ചലച്ചിത്ര താരത്തിന്റെ അകലം മലയാളിക്ക് നെടുമുടിയോട് ഇല്ല. വീട്ടിലെ ഒരംഗം എന്ന അടുപ്പം, തന്റെ അനിതരസാധാരണമായ അഭിനയശേഷിയിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഭയാണ് അദ്ദേഹമെന്ന് പി രാജീവ് പറഞ്ഞു.
Also Read:തത്ക്കാലം ഇരുട്ടത്തിരുത്തില്ല: ക്ഷാമം പരിഹരിക്കാന്‍ അധിക വിലക്ക് വൈദ്യുതി വാങ്ങാന്‍ ധാരണ
‘മലയാളത്തിലെ മാസ്റ്റേഴ്സിനൊപ്പം അദ്ദേഹം സൃഷ്ടിച്ച സിനിമകളാണ് നമ്മുടെ ഈടുവെയ്പ്. ഇന്ത്യന്‍ സിനിമയില്‍ മലയാളത്തെ മുന്‍ നിരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതും ആ സംഭാവനകള്‍ തന്നെ. അഭിനേതാവ്, നാടക പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, പാട്ടുകാരന്‍ എന്നിങ്ങനെ ഏതരങ്ങിലും കൊടുമുടിയുടെ ഉയരത്തില്‍ തലപ്പൊക്കത്തോടെ നിന്ന ഒരാള്‍.
തമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തകര എന്ന് തുടങ്ങി പുതുതലമുറയുടെ സിനിമകളില്‍ വരെ അദ്ദേഹം തീര്‍ത്ത പ്രകടനം കാലാതിവര്‍ത്തിയായി മാറി. കാവാലത്തിനൊപ്പമുള്ള നാടക രംഗത്തെ സംഭാവനകള്‍ വേറെ. ഇന്ത്യന്‍ സിനിമയിലെ അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും ഇനിയും എത്രയോ തലമുറകള്‍ ജീവിക്കും. നെടുമുടി വേണുവിന് ആദരാഞ്ജലികള്‍’, പി രാജീവ് പറഞ്ഞു.
Post Your Comments