Latest NewsKeralaIndia

വിവാഹശേഷം കൂടെ താമസിച്ചു മുങ്ങി, കേസ് കൊടുത്തപ്പോൾ കൊടിസുനിയെ കൊണ്ട് അപായപ്പെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി

ഭ​ര്‍​ത്താ​വി​നെ കു​റി​ച്ച്‌ വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ ഒ​രു​മാ​സം മു​മ്പ് നാ​ദാ​പു​ര​ത്ത് ഇ​യാ​ളെ തേ​ടി എ​ത്തി.

വ​ട​ക​ര: വി​വാ​ഹം ക​ഴി​ച്ച്‌​ കൂ​ടെ താ​മ​സി​ച്ച്‌ മു​ങ്ങി​യ വ്യാ​പാ​രി​ക്കെ​തി​രെ കേ​സ് ന​ല്‍​കി​യ ത​ന്നെ​യും മ​ക​നെ​യും ടി.​പി. വ​ധ​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ടി സു​നി​യെ ഉ​പയോ​ഗി​ച്ച്‌ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യു.​പി സ്വ​ദേ​ശി​നി മു​ബ​ഷി​റ സ​മി​യു​ള്ള ഖാ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

വാർത്താസമ്മേളനത്തിൽ യുവതി പറയുന്നത്,

എ​ട്ടു​വ​ര്‍​ഷം മുമ്പ് മുംബെയി​ല്‍​നി​ന്ന് പ​രി​ച​യ​പ്പെ​ട്ട വ്യാ​പാ​രി പെ​രി​ങ്ങ​ത്തൂ​ര്‍ സി.​കെ.​പി. നൂ​റു​ദ്ദീ​ന്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. പി​ന്നീ​ട് നൂ​റു​ദ്ദീ​ന്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഭ​ര്‍​ത്താ​വി​നെ കു​റി​ച്ച്‌ വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ ഒ​രു​മാ​സം മു​മ്പ് നാ​ദാ​പു​ര​ത്ത് ഇ​യാ​ളെ തേ​ടി എ​ത്തി.

പ​രാ​തി​യി​ല്‍ പൊ​ലീ​സ് നൂ​റു​ദ്ദീ​നെ ക​ണ്ടെ​ത്തി കൂ​ടെ വി​ട്ട​യ​ച്ചു. മാ​ഹി​യി​ല്‍ നി​ന്ന്​ നൂ​റു​ദ്ദീ​ന്‍ ത​ന്നെ ത​നി​ച്ചാ​ക്കി വീ​ണ്ടും മു​ങ്ങി. ഇ​തോ​ടെ കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ല്‍ പീ​ഡ​ന​ത്തി​ന് നാ​ലു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. മാ​ഹി​യി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ടെ അ​വി​ട​ത്തെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ത്തി പ്ര​തി സാ​ദി​ഖി​നെ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി.

ഇ​തോ​ടെ താ​മ​സം വ​ട​ക​ര​യി​ലേ​ക്ക് മാ​റ്റി. ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് വ​ട​ക​ര​യി​ലെ താ​മ​സ സ്ഥ​ല​ത്തു​നി​ന്ന് ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ത​ന്നെ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്കും ഭീ​ഷ​ണി​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി, ഡി.​ജി.​പി, വ​നി​ത കമ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button