WayanadLatest NewsKeralaNattuvarthaNewsIndia

ഞാൻ വ്രതത്തിലാണ് അതുകൊണ്ട് ജയ് മാതാ മന്ത്രം കൊണ്ട് തുടങ്ങാം: പ്രിയങ്കയുടെ ജയ്​ മാതാ ദി മന്ത്രം എറ്റുപിടിച്ച് പ്രവർത്തകർ

ലഖ്​നോ: വാരാണസിയില്‍ കിസാന്‍ ന്യായ്​ റാലിക്കിടെ ദുര്‍ഗ ദേവിയുടെ ‘ജയ്​ മാതാ ദി’ മ​ന്ത്രം വിളിച്ച്‌​​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. പ്രവര്‍ത്തകരോട്​ ഏറ്റുപറയാനും പ്രിയങ്ക നിര്‍ബന്ധിച്ചു. താന്‍ വ്രതത്തിലാണെന്നും അതുകൊണ്ട് ദേവുസ്​തുതി ചൊല്ലാം എന്നുപറഞ്ഞായിരുന്നു ​പ്രിയങ്ക ജയ്​ മാതാ ദി പ്രാര്‍ഥന ചൊല്ലിയത്.

Also Read:ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ?: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കിസാന്‍ ന്യായ്​ റാലി നടന്നത്. ഇതിനിടയിലാണ് പ്രിയങ്കാ ഗാന്ധി സംസ്​കൃതത്തില്‍ ശ്ലോകം ചൊല്ലുകയും ജയ്​ മാതാ ദി മന്ത്രം ജപിക്കുകയും ചെയ്തത്. തുടർന്ന് പ്രവര്‍ത്തകരും മന്ത്രം ഏറ്റുപറയുകയായിരുന്നു. ജയ്​ മാതാ ദി എന്ന വാക്കുകളോടെയാണ്​ പ്രസംഗം അവസാനിപ്പിച്ചതും. കൂടാതെ എല്ലാവര്‍ക്കും ദുര്‍ഗ പൂജ ആശംസകളും പ്രിയങ്കാ ഗാന്ധി നേര്‍ന്നു.

അതേസമയം, സമരത്തിനിടയിൽ കോൺഗ്രസ്‌ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്. കോൺഗ്രസ് അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സമരമേഖലകളിലേക്ക് അതിക്രമിച്ചു കടന്നെന്നും, മനഃപൂർവം പ്രശ്നം സൃഷ്ടിക്കുന്നുവെന്നും സാമൂഹ്യ മാധ്യമങ്ങൾ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button