തിരുവനന്തപുരം: ഉത്ര കേസ് അന്വേഷിച്ച സംഘത്തിനെ അഭിനന്ദിച്ച് ഡിജിപി അനില്‍കാന്ത്. പോലീസിന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്നും ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണം ഏറെ പ്രയാസകരമായിരുന്നു. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഡിജിപി വ്യക്തമാക്കി.
കേരളക്കരയിലെ ഞെട്ടിച്ച കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.വിധി കേള്‍ക്കാന്‍ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി. കേസ് അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ചു.
Read Also: അഭിനയ കുലപതി നെടുമുടി വേണു വിടവാങ്ങി
വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദന കൊണ്ട് നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. കേസില്‍ സൂരജിനുള്ള ശിക്ഷ 13ന് പ്രസ്താവിക്കുമെന്നും കോടതി അറിയിച്ചു.
Post Your Comments