തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 812 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 271 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 955 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 5521 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 35 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 പുതിയ കേസുകൾ
തിരുവനന്തപുരം സിറ്റിയിൽ 182 കേസുകൾ രജിസ്റ്റർ ചെയ്തു. 15 പേരാണ് അറസ്റ്റിലായത്. 85 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 97 കേസുകൾ രജിസ്റ്റർ ചെയ്യുകയും 24 പേർ അറസ്റ്റിലാകുകയും 34 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 28 കേസുകളും കൊല്ലം സിറ്റിയിൽ 170 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 182, 15, 85
തിരുവനന്തപുരം റൂറൽ – 97, 24, 34
കൊല്ലം സിറ്റി – 170, 19, 8
കൊല്ലം റൂറൽ – 28, 28, 64
പത്തനംതിട്ട – 47, 45, 48
ആലപ്പുഴ – 19, 8, 5
കോട്ടയം – 38, 34, 262
ഇടുക്കി – 48, 4, 0
എറണാകുളം സിറ്റി – 53, 10, 10
എറണാകുളം റൂറൽ – 48, 5, 78
തൃശൂർ സിറ്റി – 1, 1, 1
തൃശൂർ റൂറൽ – 2, 1, 18
പാലക്കാട് – 3, 4, 63
മലപ്പുറം – 2, 1, 119
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറൽ – 22, 27, 0
വയനാട് – 8, 0, 1
കണ്ണൂർ സിറ്റി – 27, 27, 98
കണ്ണൂർ റൂറൽ – 0, 0, 46
കാസർഗോഡ് – 17, 18, 15
Read Also: കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കെസി വേണുഗോപാല്‍: ദീപിക സിങ് രജാവത് കോൺഗ്രസിലേക്ക്
Post Your Comments