Latest NewsKeralaNattuvarthaNewsIndia

83 വയസ്സുള്ള വയോധികയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

മാറനല്ലൂര്‍: 83 വയസ്സുള്ള വയോധികയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് മാറനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം നാലിനായിരുന്നു സംഭവം.

Also Read:‘അടുത്തത് ശിവൻകുട്ടി, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും’: മുഹമ്മദ് റിയാസിനെ പുകഴ്ത്തിയ സൂരജിന്റെ പോസ്റ്റിൽ പൊങ്കാല

മദ്യലഹരിയിലായിരുന്ന അജിത് കുമാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന 83 വയസ്സുള്ള വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് വയോധിക ബന്ധുക്കള്‍ക്കു നല്‍കിയ വിവരത്തെ തുടര്‍ന്ന് ബന്ധുക്കളാണ് പോലീസിന് പരാതി നല്‍കിയത്. തുടർന്ന് മാറനല്ലൂര്‍ എസ്.എച്ച്‌.ഒ. തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി നിരവധി കേസുകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികൾ ഉണ്ടാവാത്തതാണ് കുറ്റകൃത്യങ്ങൾ അധികരിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button