YouthLatest NewsMenNewsWomenLife Style

ആസ്മയെ പ്രതിരോധിക്കാം ഈക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ!

ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്മ. അണുബാധ, വൈകാരികത, കാലാവസ്​ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക്​ കാരണമാകാറുണ്ട്​. ചുമയും ശബ്​ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച്​ വലഞ്ഞുമുറുകുന്നതും ഇതി​ന്‍റെ ലക്ഷണങ്ങൾ.

പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്. ആസ്മയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചില പ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്​. അത് എന്തൊക്കെയാണെന്ന് നോക്കാം.

➤ സവാള

ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ സവാള ശ്വാസനാളത്തിലെ തടസം നീക്കാൻ സഹായിക്കും. പച്ച സവാള കഴിക്കുന്നത്​ മികച്ച ശ്വാസോഛ്വാസത്തിന്​ സഹായകം.

➤ ചെറുനാരങ്ങ

പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തിൽ ചേർത്ത്​ മധുരം ചേർത്ത്​ കഴിക്കാം. പതിവാക്കിയാൽ ആസ്മയുടെ പ്രശ്​നം കുറയ്ക്കാൻ കഴിയും.

➤ തേൻ

തേൻ ആസ്മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീ സ്​പുൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും.

➤ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ആസ്മ രോഗികളില്‍ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുറ്റിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊടി, പുകവലി എന്നിവയുടെ അടുത്ത് പോകാന്‍ കഴിയാത്തവര്‍ ആകും ഏറിയ പങ്കും.

വീട് വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വീട്ടിലെ പൊടിപടലങ്ങള്‍ കളഞ്ഞ് വീട് വൃത്തിയാക്കണം. ജോലിക്കിടയില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ കിടക്ക കഴുകുന്നതും ആസ്മയെ നിയന്ത്രിക്കും. പൊടി പിടിക്കാത്ത തരം Anti-Dust mite കിടക്കവിരി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Read Also:- നെഞ്ചെരിച്ചിൽ മാറാൻ ചില വഴികൾ ഇതാ!!

ആസ്മ രോഗികള്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം അപകടകരമാണ്. ഇനി വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കാന്‍ ആകില്ലെങ്കില്‍ അവയെ വൃത്തിയായി കുളിപ്പിക്കാനും സംരക്ഷിക്കാനും വീട്ടില്‍ ആളുകള്‍ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button