ദോഹ: ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി ഈസിയായി യാത്ര ചെയ്യാം. ദോഹ ഇൻഡസ്ട്രിയൽ ഏരിയ പദ്ധതി പാക്കേജ് നാലിലെ എല്ലാ റോഡുകളും ഗതാഗതത്തിനു തുറന്നു നൽകി. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ആണ് ഇക്കാര്യം അറിയിച്ചത്.
ഇൻഡസ്ട്രിയൽ ഏരിയയിലെ ഗതാഗത തിരക്ക് കുറയ്ക്കാൻ റോഡുകളുടെ വികസനം ഗുണം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. പാക്കേജ് നാലിൽ അടിസ്ഥാന സൗകര്യങ്ങൾ അപ്ഗ്രേഡ് ചെയ്തതിനൊപ്പം അൽ വക്കലാത്ത്, അൽ കരാജ്, അൽ കസറാത്ത്, തുടങ്ങിയ പ്രധാന റോഡുകളുടെയും സ്ട്രീറ്റ് നമ്പർ 23, 25, 26, 28 എന്നിവയുടെയും വികസനവും പൂർത്തിയാക്കിയിട്ടുണ്ട്. പാക്കേജ് നാലിൽ 849 കാർ പാർക്കിങ് സൗകര്യം ഒരുക്കുകയും 286 വൈദ്യുത തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. റോഡിലെ അവസാനഘട്ട ടാറിങ്, റോഡ് അടയാളങ്ങൾ പതിക്കൽ തുടങ്ങിയ ജോലികൾ മാത്രമാണ് പാക്കേജ് നാലിൽ ഇനി അവശേഷിക്കുന്നത്.
അൽ വക്കലാത്ത്, അൽ കരാജ് സ്ട്രീറ്റ്, സ്ട്രീറ്റ് നമ്പർ 15, 23 എന്നിവിടങ്ങളിലായി 11 സിഗ്നൽ നിയന്ത്രിത ഇന്റർസെക്ഷനുകളുടെ നിർമ്മാണവും പൂർത്തിയാക്കിയെന്നും അധികൃതർ വിശദമാക്കി
Post Your Comments