Latest NewsNewsIndia

ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് കൈകാര്യം ചെയ്യില്ലെന്ന് അദാനി പോർട്ട്

നവംബർ 15 മുതൽ തീരുമാനം ബാധകമാകുമെന്ന് അദാനി ഗ്രൂപ്പ്

ഡൽഹി: ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടികൂടിയതിന് പിന്നാലെ ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോ ഇനി കൈകാര്യം ചെയ്യില്ലെന്ന് വ്യക്തമാക്കി അദാനി പോർട്ട്. നവംബർ 15 മുതൽ തീരുമാനം ബാധകമാകുമെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.

ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഇവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായ ചരക്കുകൾ അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പോർട്ടുകളിലും സ്വീകരിക്കില്ലെന്നാണ് കമ്പനി കുറിപ്പിൽ വ്യക്തമാക്കുന്നത്.

കശുവണ്ടി ഫാക്ടറി തൊഴിലാളിയെ അടിച്ചുകൊന്നു: ഒടുവിൽ ഡി.എം.കെ. എം.പി. കോടതിയില്‍ കീഴടങ്ങി

20,000 കോടി വിലവരുന്ന 3000 കിലോഗ്രാം ഹെറോയിനാണ് ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുന്ദ്ര പോർട്ടിൽ നിന്ന് പിടികൂടിയത്. അഫ്ഗാനിസ്ഥാനിൽ നിന്നായിരുന്നു കണ്ടെയിനർ വന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ അഫ്ഗാനിസ്ഥാൻ, ഉസ്ബകിസ്ഥാൻ പൗരന്മാരും തമിഴ്നാട്ടിൽ നിന്നുള്ള ദമ്പതികളുമടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button