Latest NewsNewsIndia

ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കാറിലിരുന്ന് പൊട്ടിക്കരയുന്ന ഗൗരിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍

ഗൗരിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ആരാധകര്‍

 

മുംബൈ : ഒക്ടോബര്‍ 8 ഷാരൂഖ് ഖാന്റെ മുംബൈയിലുള്ള മന്നത്ത് എന്ന വീട്ടില്‍ എല്ലാ വര്‍ഷവും ആഘോഷ ദിവസമാണ്. ബോളിവുഡിലെ കിംഗ് ഖാന്റെ ഭാര്യയും ആര്യന്റെ അമ്മയുമായ ഗൗരി ഖാന്റെ പിറന്നാളാണ് അന്ന്. എന്നാല്‍ ഇക്കുറി മന്നത്തില്‍ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഗൗരിയുടെ 51-ാം പിറന്നാള്‍ ദിനത്തില്‍ കോടതിയില്‍ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിച്ച കുടുംബത്തിന് തിരിച്ചടിയായിരുന്നു. ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ വാര്‍ത്ത കേട്ട് പൊട്ടിക്കരയുന്ന ഗൗരി ഖാന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

കാറിലിരുന്ന് മുഖം ഒരു കൈകൊണ്ട് മറച്ചാണ് ഗൗരി എന്ന അമ്മ പൊട്ടിക്കരയുന്നത്. ഈ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച മുതല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യത്തോടെയാണ് വൈറലായത്. കിംഗ് ഖാന്റെയും പത്‌നി ഗൗരി ഖാന്റേയും അവസ്ഥയില്‍ ആരാധകരും വലിയ വിഷമത്തിലാണ്. പലരും വളരെ വൈകാരികമായ കമന്റുകളാണ് ഇതിനൊപ്പം നല്‍കിയിരിക്കുന്നത്.

Read Also :ആര്യന് കുരുക്ക് മുറുകുന്നു, കേസില്‍ ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

എസ്ആര്‍കെയുടെ കുടുംബത്തിനെ  അല്ലാഹു  രക്ഷിക്കട്ടെ എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നു.

ഒരു അമ്മയ്ക്കും ഇതുപോലെ ഒരു ദുര്‍വിധി ഉണ്ടാകല്ലേ എന്നും ഷാരൂഖിനും ഭാര്യ ഗൗരിക്കും ഇതുപോലെ കടുത്ത മാനസിക പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടാകില്ല എന്നുമാണ് മറ്റൊരു ആരാധകന്റെ കമന്റ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button