തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നാക്കുപിഴ മനുഷ്യ സഹജമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ അമളി.
‘നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപിക്കുന്നവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ സന്തോഷിക്കട്ടെ. ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതിൽ ബിജെപിയിൽ വാശിയും വൈരാഗ്യമുള്ളവരുണ്ട്. അവരാണ് ഇതിനു പിന്നിൽ. സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണ്. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനം’, വി ശിവൻകുട്ടി വ്യക്തമാക്കി.
Also Read:‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ’- വയലാർ രാമവർമ്മ പുരസ്കാരം ബെന്യാമിന്
അതേസമയം, മന്ത്രിക്ക് ഇന്നലെ പത്രസമ്മേളനത്തില്‍ പറ്റിയ അമളിയാണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. ട്രോളർമാരുടെ ഇന്നത്തെ ഇര ശിവൻകുട്ടി ആണ്. ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ച ചോദ്യം മാധ്യമപ്രവർത്തകർ പിടിച്ചെടുത്തു. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിനിടെയായിരുന്നു സംഭവം. നിലവില്‍ സ്കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ സംശയം.
Post Your Comments