UAELatest NewsNewsInternationalGulf

തൊഴിലവസരം: 500 കസ്റ്റമർ സർവ്വീസ് ഏജന്റുമാരെ നിയമിക്കാനൊരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനി

ദുബായ്: 500 കസ്റ്റമർ സർവീസ് ഏജന്റുമാരെ നിയമിക്കാനൊരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനി. രണ്ടു വർഷം ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിവുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് മികച്ച കമ്മ്യൂണിക്കേഷൻ സ്‌കില്ലും ഉണ്ടാകണമെന്നാണ് നിബന്ധന.

Read Also: നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും നശിപ്പിച്ചാൽ കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അറബി സംസാരിക്കാൻ കഴിയുന്നവർക്ക് അധിക പരിഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജോലിയ്ക്ക് അപേക്ഷിക്കുന്നവർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഒക്ടോബർ 11 തിങ്കളാഴ്ച ബർദുബൈ ഹോളിഡേ ഇന്നിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരും അഞ്ചു വരെയാണ് അഭിമുഖം നടക്കുക.

ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫുൾ സൈസ് ഫോട്ടോ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. 5,000 ദിർഹം വരെ പ്രതിമാസ ശമ്പളവും യാത്രാസൗകര്യവും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് വേണം അഭിമുഖത്തിന് ഹാജരാകാൻ. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

Read Also: ഡേറ്റിംഗ് ആപ്പിലൂടെ പൂവിട്ട പ്രണയം: എട്ടു മാസത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി 75 കഴിഞ്ഞ ദമ്പതികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button