കാബൂള്‍: ഒരു കൈയില്‍ ആയുധങ്ങളുമേന്തി യന്ത്രയൂഞ്ഞാലില്‍ കയറി ഉല്ലസിച്ച് ഓഫ്-ഡേ ആഘോഷമാക്കി താലിബാന്‍ ഭീകരര്‍. കാബൂളിലെ പ്രശസ്തമായ അമ്യൂസ്മെന്റ് വാട്ടര്‍പാര്‍ക്കിലാണ് ഭീകരര്‍ അവധി ദിവസം ആഘോഷിച്ചത്. അമ്യൂസ്മെന്റ് വാട്ടര്‍പാര്‍ക്കിലെത്തിയ ഭീകരുടെ കൈവശം തോക്കുകളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു.
ഓഗസ്റ്റ് മുതല്‍ ആരംഭിച്ച യുദ്ധങ്ങള്‍ക്കൊടുവില്‍ ഭരണം പിടിച്ചെടുക്കുന്നതുവരെ വിശ്രമമില്ലാത്ത പോരാട്ടത്തിലായിരുന്ന ഭീകരര്‍ക്ക് പാര്‍ക്ക് സന്ദര്‍ശനം ആനന്ദകരമായിരുന്നുവെന്ന് താലിബാനി ഹലിമി പറഞ്ഞു. സമീപത്തെ കടകളില്‍ നിന്നും പലഹാരവും ചായയും വാങ്ങി താലിബാന്‍ ഭീകരര്‍ പാര്‍ക്കില്‍ സമയം ചിലവഴിച്ചു.
ആയുധമേന്തിയെത്തിയ നൂറുക്കണക്കിന് ഭീകരരോട് പാര്‍ക്കിലെ അധികൃതരും കടകളിലെ ജീവനക്കാരും സൗഹൃദപരമായാണ് പെരുമാറിയതെന്ന് താലിബാന്‍ ഭീകരര്‍ പറയുന്നു.
Post Your Comments