
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് ഇന്നലെ പത്രസമ്മേളനത്തില്‍ പറ്റിയ അമളിയാണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. ട്രോളർമാരുടെ ഇന്നത്തെ ഇര ശിവൻകുട്ടി ആണ്. ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ച ചോദ്യം മാധ്യമപ്രവർത്തകർ പിടിച്ചെടുത്തു. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിനിടെയായിരുന്നു സംഭവം. നിലവില്‍ സ്കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ സംശയം.
Also Read:ഷൂസില്‍ നിന്നും പിടിച്ചെടുത്തത് ആറ് ഗ്രാം നിരോധിത മയക്കുമരുന്ന്: ആര്യനെതിരെ എന്‍ സി ബി
ഇതോടെ, ശിവൻകുട്ടിയെ ട്രോളി മുൻ വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബ് രംഗത്തെത്തി. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടും എന്ന ക്യാപ്ഷനില്‍ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് മുന്‍ മന്ത്രി നല്‍കിയിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും ചേര്‍ത്തിട്ടുണ്ട്. ശിവൻകുട്ടിക്കുള്ള മറുപടിയാണെന്ന് വ്യക്തം.
അതേസമയം തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ സംസ്ഥാനങ്ങളുടെ എണ്ണത്തെ ട്രോളി മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും രംഗത്ത് എത്തിയിട്ടുണ്ട്. അബ്ദുറബ്ബായിരുന്നേൽ ഒരു വിറ്റുണ്ടായിരുന്നു എന്ന് പരിഹസിച്ചാണ് മന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ ദൃശ്യം പികെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയും ശിവൻകുട്ടിയെ പരിഹസിക്കുകയാണ്. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ടെന്ന് പോലും അറിയാത്ത വിദ്യാഭ്യാസമന്ത്രിയെ ആണല്ലോ നമുക്ക് കിട്ടിയത് എന്നാണു ട്രോളർമാർ പരിഹസിക്കുന്നത്.
Post Your Comments