നിങ്ങള്‍ ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കാറുണ്ടോ?. എങ്കില്‍ ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 31 വര്‍ഷമായി യുഎസിലെ 30,000 യുവാക്കളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. മുട്ടയില്‍ അടങ്ങിയ കൊളസ്ട്രോളാണ് ഹൃദ്രോഗ സാധ്യത കൂട്ടുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
Read Also : 30 വർഷത്തിനകം 60,000 കോടി ദിർഹം നിക്ഷേപിക്കും: കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ
ഒരു മുട്ടയില്‍ 200 മില്ലിഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിരിക്കുന്നതായാണ് റിപ്പേര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം 300 മില്ലി ഗ്രാമില്‍ കൂടുതല്‍ കൊളസ്ട്രോള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടിയാല്‍ ഹൃദ്രോഗമുണ്ടാകാനുളള സാധ്യത 17 ശതമാനമാണെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments