KozhikodeNattuvarthaLatest NewsKeralaNews

മിൽമയുടെ ടാങ്കർ ലോറി തോട്ടിലേക്കു തലകീഴായി മറി‍ഞ്ഞു: 7,900 ലീറ്റർ പാൽ നഷ്ടമായി, 4 ലക്ഷത്തോളം രൂപ നഷ്ടം

 

കോടഞ്ചേരി: ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പാ​ൽ ശേ​ഖ​രി​ച്ച്​ പോയ മി​ൽ​മ​യു​ടെ ടാ​ങ്ക​ർ ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ടാ​ങ്ക​റി​ലെ 7,900 ലി​റ്ററോളം പാ​ൽ ഒ​ഴു​കി​പ്പോ​യി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 12 ഓടെയാണ് സം​ഭ​വം. ടാങ്കർ ലോറി മൈക്കാവ് കൂടത്തായി റോഡിൽ ഇടലോറ മ‍ൃഗാശുപത്രിക്കു സമീപമുള്ള തോട്ടിലേക്കാണ് തലകീഴായി മറിഞ്ഞത്.

കോ​ട​ഞ്ചേ​രി, ക​ണ്ണോ​ത്ത്, നെ​ല്ലി​പ്പൊ​യി​ൽ, പൂ​ള​വ​ള്ളി, മൈ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ൽ സൊസൈറ്റി​ക​ളി​ൽ ​നി​ന്ന് ശേഖരിച്ച ശേഷം കു​ന്ദ​മം​ഗ​ല​ത്തേ​ക്ക് പോകുമ്പോഴാണ് അ​പ​ക​ടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതാണ് അപകട കാരണം.

ഒലിച്ച് പോയ 7,900 ലീറ്റർ പാലിന് 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിർമാണം നടക്കുന്ന മൈക്കാവ് കൂടത്തായി റോഡിൽ വാഹനഗതാഗതം ദുഷ്കരമായിട്ട് ഏറെ നാളായി. റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. റോഡ് നിർമാണത്തിലെ അപാകത മൂലമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button