പാരീസ്: ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പുറത്തുവിട്ടു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും എല്ലാ താരങ്ങളും നിറഞ്ഞതാണ് 30 അംഗം പട്ടിക. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോവ്സ്കി എന്നീ പ്രമുഖർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മെസ്സിയും ലെവൻഡോവ്സ്കിയുമാണ് സാധ്യതയിൽ മുന്നിൽ. റൊണാൾഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കൽപിക്കുന്നില്ല. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ കാന്റെ, മേസൺ മൗണ്ട്, ആസ്പിലികെറ്റ, ജോർജിനോ എന്നിവർ ലിസ്റ്റിലുണ്ട്. എംബാപ്പെ, മുഹമ്മദ് സലാ, കരീം ബെൻസിമ, ഡി ബ്രുയിൻ, ബ്രൂണോ ഫെർണാണ്ടസ് എന്നീ മികച്ച താരങ്ങളുടെ പേരും ലിസ്റ്റിലുണ്ട്. ബാഴ്സലോണ യുവതാരം പെഡ്രിയും അവസാന 30 അംഗം ലിസ്റ്റിൽ ഇടം നേടി.
ഗോൾക്കീപ്പർ: ജിയാൻലൂജി ഡൊന്നാറുമ്മ (പിഎസ്ജി)
പ്രതിരോധം: ലിയോനാർഡോ ബൊനുച്ചി (യുവന്റസ്), ജോർജിയോ ചില്ലിനി (യുവന്റസ്), സീസർ ആസ്പിലികെറ്റ (ചെൽസി), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)
മിഡ്ഫീൽഡർമാർ: കന്റെ (ചെൽസി), മേസൺ മൗണ്ട് (ചെൽസി), നിക്കോളോ ബാരെല്ല (ഇന്റർ മിലാൻ), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), പെഡ്രി (ബാഴ്സലോണ), ലൂക്ക മോഡ്രിച്ച് (റയൽ മാഡ്രിഡ്), കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി) ജോർജിനോ (ചെൽസി). ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)
Read Also:- ജലദോഷം വേഗത്തിൽ മാറാൻ!!
ഫോർവേഡുകൾ: റിയാദ് മഹ്റെസ് (മാഞ്ചസ്റ്റർ സിറ്റി), എർലിംഗ് ഹാലാൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്), ഹാരി കെയ്ൻ (ടോട്ടൻഹാം), കരിം ബെൻസേമ (റയൽ മാഡ്രിഡ്), റഹീം സ്റ്റെർലിംഗ് (മാഞ്ചസ്റ്റർ സിറ്റി), ലയണൽ മെസ്സി ((പിഎസ്ജി), നെയ്മർ (പിഎസ്ജി), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്), മുഹമ്മദ് സലാ (ലിവർപൂൾ), റൊമേലു ലുകാകു (ചെൽസി), ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), കൈലിയൻ എംബാപ്പെ (പിഎസ്ജി).
Post Your Comments