
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ കുന്ദുസില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഷിയ പള്ളിയില്‍ സഫോടനം. നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. താലിബാനെ ഉദ്ധരിച്ച് വിദേശ മാദ്ധ്യമങ്ങളാണ് പള്ളിയില്‍ നടന്ന സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത് .
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷിയ പള്ളിയിലെ ജുമുഅ നമസ്കാരത്തിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും താലിബാന് വക്താവ് സെയ്ബുള്ള മുജാഹിദ് അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
15 പേര് സഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 90ഓളം പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ 28 പേര് സഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
Post Your Comments