
ലണ്ടൻ: യുകെയിൽ നടന്നൊരു വലിയ വിവാഹ വേദിയിൽ സംഭവിച്ച വീഴ്ചയ്ക്ക് യുവതി ആവശ്യപ്പെട്ടത് 1,50, 000 പൗണ്ട്. ഏകദേശം 1.5 കോടി രൂപ. വിവാഹ വേദിയിലെ ഹൈടെക് ഡാൻസ് ഫ്ലോറിൽ കാൽ വഴുതി വീഴുകയായിരുന്നു യുവതി. വീഴ്ചയിൽ യുവതിയുടെ കൈമുട്ടിന് സാരമായി പരുക്കേറ്റു. 2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തുടർന്നാണ് വധുവായ ക്ലാര ഡൊനോവൽ കേസ് ഫയൽ ചെയ്തത്.
സാരമായി പരുക്കു പറ്റിയ യുവതി മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി. ഇപ്പോഴും വേദന അനുഭവിക്കുകയാണെന്നും അതുകൊണ്ടു തന്നെ തനിക്ക് ജോലിയിലേക്ക് തിരിച്ചു കയറാൻ സാധിച്ചിട്ടില്ലെന്നും ക്ലാര ഡനോവൽ വ്യക്തമാക്കി.നിരവധി പുരസ്കാരങ്ങൾ നേടിയ കമ്പനിയാണ് യുവതിയുടെ വിവാഹ വേദി ഒരുക്കിയത്. വിവാഹത്തിന് എത്തിയവർ ആഘോഷങ്ങളുടെ ഭാഗമായി വിവാഹ വേദിയിൽ വൈൻ ഒഴിച്ചു. വഴുതി പോകുന്ന പ്രതലമായിരുന്നു അത്. കമ്പനി ജീവനക്കാർ കൃത്യസമയത്ത് ഇടപെടാത്തതിനാലാണ് അപകടം സംഭവിച്ചതെന്നാണ് യുവതിയുടെ വാദം.
Post Your Comments