ErnakulamKeralaNattuvarthaLatest NewsNewsCrime

മോൻസനെതിരെ പരാതി നൽകിയവർ തട്ടിപ്പുകാരെന്ന് ശ്രീനിവാസൻ: 1.5 കോടി നഷ്ട പരിഹാരം നൽകണമെന്ന് ശ്രീനിവാസന് നോട്ടിസ്

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ്. മോന്‍സന് പണം നല്‍കിയവര്‍ തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് നോട്ടിസ് അയച്ചത്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

‘10 കോടി രൂപ നൽകിയെന്നു പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ച ആളാണ്. നിഷ്കളങ്കമായി പണം കൊടുത്തിട്ടില്ല, കൊടുത്തതിന്റെ പത്തിരട്ടി കിട്ടും. അപ്പോൾ പറ്റിക്കാമെന്നു കരുതിയാണ് പണം കൊടുത്തത്.

മറ്റു പലരിൽ നിന്നു പണം വാങ്ങിയാണ് അയാൾ കൊടുത്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് സിനിമ പിടിക്കാൻ അഞ്ച് കോടി രൂപ തരാമെന്നു പറഞ്ഞിരുന്നു. ആ അഞ്ച് കോടി ലഭിക്കണമെങ്കിൽ ഒരു കോടി മറിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതിൽ വീണവർക്കാണ് പണം നഷ്ടമായത്. അത്യാർത്തിയുള്ളവർക്കു മാത്രമേ പണം നഷ്ടമായിട്ടുള്ളൂ.’– ശ്രീനിവാസൻ അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.

തട്ടിപ്പുകാര്‍ എന്ന പരാമര്‍ശം നടത്തിയത് ആര്‍ക്കെതിരെയാണെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നില്ല. തനിക്കു നേരിട്ട് അറിയുന്ന ആളാണെന്നും പേരു പറയില്ലെന്നും സുഹൃത്തിന്റെ സഹോദരിയുടെ പുത്രനാണെന്നും പറഞ്ഞു. മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഡോക്ടറെന്നു പറഞ്ഞാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button