പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ. മജിസ്ട്രേറ്റ് ജഡ്ജ് ഡാനിയൽ ആൽബ്രെഗ്റ്റ്സാണ് കേസ് അവസാനിപ്പിക്കാനുള്ള റൊണാൾഡോയുടെ ആവശ്യം അംഗീകരിക്കണമെന്ന് ശുപാർശ ചെയ്തത്.
റൊണാൾഡോയുടെ അഭിഭാഷകൻ പീറ്റർ ക്രിസ്റ്റിൻസെൻ ശുപാർശയെ സ്വാഗതം ചെയ്തു. കോടതി ഈ വിഷയത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിയതിലും റൊണാൾഡോക്കെതിരായ കേസ് റദ്ദാക്കാനും ശുപാർശ ചെയ്തതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മയോർഗയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടില്ല.
Read Also:- കരളിനെ സംരക്ഷിക്കാനുള്ള മികച്ച ഫുഡുകള്‍!
2009ൽ ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽ വച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മോഡൽ കാതറിൻ മയോർഗ പരാതിപ്പെട്ടിരുന്നു. എന്നാൽ പോർച്ചുഗീസ് താരം ആരോപണങ്ങൾ നിഷേധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും റൊണാൾഡോ വ്യക്തമാക്കി.
Post Your Comments