ഇടുക്കി: പ്രധാനമന്ത്രിയുടെ മേജര്‍ ഹണി മിഷന്‍ പദ്ധതി കേരളത്തില്‍ വിജയകരം. ഈ പദ്ധതി പ്രകാരം നിര്‍മിച്ച തേന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി. ‘സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ഹൈറേഞ്ചിലെത്തിയപ്പോള്‍ തേനീച്ച പരിപാലന കേന്ദ്രം ഉടമ തൊപ്പിപ്പാള ഹണി നഗര്‍ തുണ്ടിവയലില്‍ ടി.കെ. രാജുവാണ് തേന്‍ കൈമാറിയത്.
സംസ്ഥാനത്ത് 2017 ല്‍ ആരംഭിച്ച പ്രഥമ മേജര്‍ ഹണി മിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. 1.15 കോടി രൂപ മുടക്കില്‍ 600 കര്‍ഷകര്‍ക്കാണ് അന്ന് 100 വീതം തേനീച്ചയും കൂടുകളും നല്‍കിയത്.
പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി (പിഎംഇജിപി) പ്രകാരം ലഭിച്ച 25 ലക്ഷം രൂപയ്ക്ക് ഹണി നഗറില്‍ തേന്‍ ശുചീകരണ പ്ലാന്റും രാജു സ്ഥാപിച്ചു. കര്‍ഷകര്‍ക്ക് മികച്ച വില നല്‍കി തേന്‍ ശേഖരിച്ച് ശുചീകരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി മാര്‍ക്കറ്റില്‍ എത്തിച്ചു. ഇതില്‍ നിന്ന് മാറ്റിവച്ച തേനാണ് സ്മൃതി ഇറാനിക്ക് കൈമാറാനായി സുരേഷ്ഗോപിയെ ഏല്‍പ്പിച്ചത്.
Post Your Comments