ആലപ്പുഴ: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പഴയ പ്രസംഗം പങ്കുവെച്ച് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി. ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമല്‍ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാര്‍ക്ക് ജിഹാദ് എന്ന പരാമര്‍ശത്തെ കേരളാ ബിജെപി പൂര്‍ണ്ണമായും തള്ളിക്കളയുകയാണെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
രാകേഷ് പാണ്ഡെയെക്കാൾ കടുത്ത ആരോപണം ഉന്നയിച്ച എളമരം കരീമിനെതിരെ ആരും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മീഡിയാവണ്ണിന്റെ വീഡിയോ ആണ് സന്ദീപ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമല്‍ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാര്‍ക്ക് ജിഹാദ് എന്ന പരാമര്‍ശത്തെ കേരളാ ബിജെപി പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. കേരളത്തില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി സര്‍വ്വകലാശാലയില്‍ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയുടെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ നിലവില്‍ തെളിവുകളൊന്നുമില്ല. അതിനാല്‍ ഈ പരാമര്‍ശം പൊതുവേ കേരളത്തിനെതിരാണ്. അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട ബാധ്യത ബിജെപിക്കില്ല.
എന്നാല്‍ ഈ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപിയുടെ മേല്‍ കുതിര കയറാന്‍ ഇടത്-വലത് കക്ഷികള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശ്രം പൊതുസമൂഹം അംഗീകരിക്കില്ല. ഈ വിഷയത്തില്‍ കേരളത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനാകുമോ എന്നാണ് ഇവരുടെ അന്വേഷണം. ഇത് പരിഹാസ്യമാണ്. കാരണം ഇതേ ആശയം ഇതിലും കടുത്ത ഭാഷയില്‍ പ്രസംഗിച്ചത് കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവാണ്. മുസ്ലീങ്ങളെ അവഹേളിച്ച സിപിഎം നേതാവിന് നേരെ കണ്ണടച്ചവരാണ് ഇപ്പോള്‍ ഏതൊ ഒരു പ്രൊഫസറുടെ 2 വരി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബിജെപിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. ഈ സെലക്ടീവ് പ്രതികരണം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല.
ഈ വര്‍ഷം ഫെബ്രുവരി 21 ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ അംഗവും മുന്‍ വ്യവസായ മന്ത്രിയുമായിരുന്ന ശ്രീ എളമരം കരീം കോഴിക്കോട് എന്‍.ജി.ഒ ഹാളില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങളുടെ അന്തിച്ചര്‍ക്ക് വേണ്ട വിഭവം ആകാത്തതിന് പിന്നിലുള്ള അജണ്ട എല്ലാവര്ക്കും മനസിലാകും. ദില്ലി സര്‍വ്വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ജമാ അത്തെ ഇസ്ലാമി ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു എന്ന എളമരം കരീമിന്റെ അതേ അഭിപ്രായമാണ് ദില്ലിയിലെ പ്രൊഫസറും പറഞ്ഞത്. രണ്ടു പേര്‍ക്കും ഒരേ സ്വരവും ഒരേ ആശയവുമാണ്. യഥാര്‍ത്ഥത്തില്‍ കരീം പറഞ്ഞ അത്ര കടുത്ത പരാമര്‍ശമല്ല രാകേഷ് പാണ്ഡേ നടത്തിയത്. അന്ന് അസ്വാഭാവികത തോന്നാത്തവര്‍ക്ക് ഇപ്പോള്‍ അത് തോന്നുന്നത് ബിജെപി വിരോധം കൊണ്ട് മാത്രമാണ്. സംശയം ഉള്ളവര്‍ ഈ പ്രസംഗം ഒന്ന് കേട്ടു നോക്കുക….
Post Your Comments