കോട്ടയം: റിട്ടയേഡ് ഹെഡ്മിസ്ട്രസിനെ പറ്റിച്ച് നാല് പവൻ മാല തട്ടിയെടുത്ത വ്യാജ മാന്ത്രികൻ ഇടുക്കി കട്ടപ്പന സ്വദേശി ജോയ്സ് ജോസഫിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ കൂടുതൽ സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്നും എന്നാൽ ആർക്കും പരാതിയില്ല എന്ന വിവരമാണ് പോലീസ് പുറത്തു വിടുന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയതെന്നും സമാനമായ രീതിയിൽ പലരിൽ നിന്നും സ്വർണമാലകളും ആഭരണങ്ങളും ഇയാൾ കവർന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.
പല സ്ത്രീകളിൽ നിന്നും ഇയാൾ പണം വാങ്ങി എന്ന് വ്യക്തമാക്കുന്ന തെളിവുകൾ വാട്സ്ആപ്പ് ചാറ്റുകളിൽ ഉണ്ടെന്നും എന്നാൽ ചാറ്റിലെ തെളിവുകൾ കണ്ട് പോലീസ് യുവതികളെ വിളിച്ചപ്പോൾ ആ ർക്കും പരാതിയില്ല എന്നുപറഞ്ഞ് ഇവരെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു എന്നും പോലീസ് പറയുന്നു. പരാതിയില്ലാത്തതിനാൽ തട്ടിപ്പ് വീരനായ ജോയ്സിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാകാത്ത അവസ്ഥയിലാണ് പോലീസ്.
സൈക്കോളജിയിൽ റിസർച്ച് ഫെലോ ആണെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീകളോട് ബന്ധം സ്ഥാപിച്ചത്. ‘പ്രേതാലയം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന് പുറമേ ഡേവിഡ് ജോൺ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയും ഇയാൾ തട്ടിപ്പ് നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ദുർമന്ത്രവാദം, ആഭിചാരക്രിയ തുടങ്ങിയ വിഷയങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ഇയാൾ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുകയായിരുന്നു. പ്രേതാനുഭവങ്ങൾ എന്ന മറ്റൊരു പേജിലൂടെ ഇയാൾ ദുർമന്ത്രവാദ കഥകൾ പോസ്റ്റ് ചെയ്തിരുന്നു.
കോട്ടയം സ്വദേശിയായ മുൻ ഹെഡ്മിസ്ട്രസിൽ നിന്നാണ് ഇയാൾ നാലു പവൻ സ്വർണം തട്ടിയെടുത്തത്. പതിവായി പ്രേത സ്വപ്നം കാണാറുണ്ടായിരുന്ന മുൻ ഹെഡ്മിസ്ട്രസ് ഈ വിഷയം ജോയ്സിനോട് പറഞ്ഞതോടെ ബാധ ഒഴിപ്പിക്കാൻ ഒരുമാസം മുമ്പ് ഇയാൾ കോട്ടയത്തെ വീട്ടിൽ എത്തുകയായിരുന്നു. ബാധ ഒഴിയാതെ വന്നതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ഇയാൾ ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തി. തുടർന്ന് പല പൂജകൾ നടത്തുകയും മാന്ത്രികൻ എന്ന നിലയിൽ മന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. ബാധ പെട്ടെന്ന് ഒഴിഞ്ഞു പോകുന്നില്ലെന്നും എന്തെങ്കിലും സ്വർണ്ണം കൊണ്ടുവരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് ഗ്രാം സ്വർണം നൽകിയപ്പോൾ രണ്ട് ഗ്രാം കൊണ്ട് ബാധ ഒഴിഞ്ഞു പോകില്ല എന്ന് ഇയാൾ പറഞ്ഞു. തുടർന്ന് കയ്യിലുണ്ടായിരുന്ന നാലു പവൻ സ്വർണ്ണമാല അധ്യാപിക ജോയ്സിന് കൈമാറുകയായിരുന്നു.
ഐസ്ക്രീം ഇനി ചില്ലറക്കാരനല്ല, തൊട്ടാൽ പൊള്ളും: ഉയര്‍ന്ന ജിഎസ്ടി നിര്‍ദേശിച്ച് ധനമന്ത്രാലയം
ഇരുവരെയും റൂമിൽ നിന്ന് പുറത്താക്കി കഥകടച്ച ജോയ്സ് രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കതക് തുറന്നു നോക്കാവൂ എന്നും ഇരുവരോട് പറഞ്ഞു. മുറിക്കുള്ളിലെ കുടത്തിൽ സ്വർണമാല ഉണ്ടെന്നും രണ്ടുദിവസം കഴിഞ്ഞ് മകൻ ഇത് ധരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. മന്ത്രവാദത്തിന്റെ ശേഷം തിരിച്ചു പോയ ഇയാൾ ഫോൺ വിളിച്ച് 21ദിവസം കഴിഞ്ഞ ശേഷം മാത്രമേ കുടം തുറന്നു മാല എടുക്കാവൂ എന്നു പറഞ്ഞു. ഇതോടെ സംശയം തോന്നിയ അധ്യാപിക കോട്ടയം ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോയ്സിന്റെ തട്ടിപ്പ് പുറത്തുവന്നത്.
Post Your Comments