മുംബൈ: മുംബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടിലുണ്ടായ പ്രശ്നങ്ങളുടെ ഫലമായി മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും വെള്ളിയാഴ്ച രാവിലെയുള്ള ഒട്ടുമിക്ക ആഭ്യന്തര ഫ്ളൈറ്റുകളും കാലതാമസം നേരിട്ടു. ഇതിന്റെ ഫലമായി ബോര്‍ഡിംഗ് ഗേറ്റിലേക്കെത്താന്‍ യാത്രക്കാര്‍ക്ക് നീണ്ട വരികളില്‍ നില്‍ക്കേണ്ടതായി വന്നു.
Read Also : മുംബൈയെ നടുക്കി വീണ്ടും ലഹരി മരുന്ന് വേട്ട, പിടികൂടിയത് 125 കോടിയുടെ ഹെറോയിന്‍
വാരാന്ത്യവും ഉത്സവ സീസണും മൂലമുണ്ടായ തിരക്ക് കാരണം ടെര്‍മിനലില്‍ പര്യാപ്തമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിക്കാതിരുന്നത് ഏറെ യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് നഷ്ടമാകുന്നതിന് കാരണമായി. രാവിലെ ആറുമണിക്ക് മുന്‍പ് ഷെഡ്യൂള്‍ ചെയ്ത ഗോവ, ഹൈദരാബാദ് നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കുളള എയര്‍ ഇന്ത്യ വിമാനം, കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ്, ഉദയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കുമാത്രമാണ് കൃത്യ സമയത്ത് യാത്ര നടത്താനായത്. മറ്റുള്ളവയ്ക്ക് ഒരു മണിക്കൂറോളം കാലതാമസം നേരിട്ടു.
അതേസമയം, ഉത്സവ സീസണ് പ്രമാണിച്ച് ഒക്ടോബര്‍ 20 മുതല്‍ ടെര്‍മിനല്‍ ഒന്ന് വീണ്ടും തുറക്കാന്‍ മുംബൈ എയര്‍പോര്‍ട്ട് തീരുമാനിച്ചു. ഒക്ടോബര്‍ 20 മുതല്‍ മുംബൈ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്നും ഗോ ഫസ്റ്റ്, സ്റ്റാര്‍ ഏഷ്യ, എയര്‍ ഏഷ്യ ഇന്ത്യ, ട്രൂ ജെറ്റ് എന്നിവ മാത്രമാണ് യാത്ര നടത്തുന്നത്.
Post Your Comments