Latest NewsIndiaNews

ഇനി ജയിലില്‍: ലഹരിപ്പാര്‍ട്ടി കേസിൽ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു

മുംബൈ: ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ കോടതി തള്ളി. ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ യുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവരുടെ ജാമ്യപേക്ഷയും കോടതി തള്ളി. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം, വിരുന്ന് സംഘടിപ്പിച്ചവര്‍ ക്ഷണിച്ചതനുസരിച്ചാണ് ആഡംബരക്കപ്പലില്‍ എത്തിയതെന്നും എന്‍സിബി ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തതിനാല്‍ തെളിവു നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു. എന്നാൽ എൻസിബിയുടെ വാദം അംഗീകരിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

ആര്യന്‍ ഖാൻ ഉള്‍പ്പെടെ പിടിയിലായ 8 പേരെ ചൊവ്വാഴ്ച മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആര്യന്റെ എന്‍സിബി കസ്റ്റഡി നീട്ടണമെന്ന ആവശ്യം തളളിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കോവിഡ് പരിശോധന നടത്താതെ ജയിലില്‍ പാര്‍പ്പിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ കഴിഞ്ഞദിവസം രാത്രിയിലും എന്‍സിബി ഓഫിസിൽ തങ്ങിയ പ്രതികളെ ഇന്ന് ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button