KeralaLatest NewsNewsCrime

തെരുവു നായയുടെ കടിയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു

 

ചെറുവത്തൂർ: തെരുവ് നായയുടെ കടിയേറ്റ് ചെറുവത്തരിൽ 7 വയസ്സുകാരന്‍ മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെയും, എം.കെ.ബിന്ദുവിന്റെയും മകൻ എം.കെ.ആനന്ദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് റാബീസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തുടരവെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.

കഴിഞ്ഞ മാസം 13ന് വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ മുഖത്ത് നായയുടെ കടിയേറ്റത്. ഉടൻ തന്നെ കാഞ്ഞങ്ങാട് ഗവ.ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റി റാബീസ് കു‍ത്തിവെയ്പ്പിന്റെ ആദ്യ ഡോസ് എടുത്തിരുന്നു. മറ്റു രണ്ടു ഡോസുകൾ കയ്യൂർ ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് എടുത്തത്.

അതിനിടയിൽ കുട്ടിക്ക് പനി വന്നതിനെ തുടർന്ന് തിങ്കളാഴ്ച ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് കുട്ടിക്ക് റാബീസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആലന്തട്ട എയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആനന്ദ്. സഹോദരൻ: അനന്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button