Latest NewsIndiaNews

പിന്നാലെ നടന്ന് ശല്യം ചെയ്തു, കുപിതയായി മുഖത്തടിച്ച പത്താംക്ലാസുകാരിയെ പതിനഞ്ചുകാരൻ തള്ളിയിട്ട് കൊന്നു

അയല്‍വാസിയായ പതിനാറുകാരിയായ പെൺകുട്ടിയെയാണ് പതിനഞ്ചുകാരനായ ആണ്‍കുട്ടി കൊലപ്പെടുത്തിയത്

ലക്നൗ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായി പത്താംക്ലാസുകാരിയെ സഹപാഠി തള്ളിയിട്ട് കൊന്നു. വീഴ്ചയുടെ ആഘാതത്തില്‍ തല കല്ലില്‍ ഇടിച്ചാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഹൈവേയ്ക്ക് സമീപം നടന്ന സംഭവത്തിൽ അയല്‍വാസിയായ പതിനാറുകാരിയായ പെൺകുട്ടിയെയാണ് പതിനഞ്ചുകാരനായ ആണ്‍കുട്ടി കൊലപ്പെടുത്തിയത്.

സ്ഥിരമായി പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന ആൺകുട്ടി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിനിടെ ഫോണ്‍ നമ്പര്‍ ചോദിച്ചതില്‍ കുപിതയായ പെണ്‍കുട്ടി പതിനഞ്ചുകാരന്റെ മുഖത്തടിച്ചു. പ്രകോപനത്തിന് കാരണം ഇതാണെന്ന് പോലീസ് അറിയിച്ചു.

സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 47 പുതിയ കേസുകൾ

മുഖത്ത് അടി കിട്ടിയ ദേഷ്യത്തില്‍ ആൺകുട്ടി ശക്തമായി തള്ളുകയും ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് വീണ പെണ്‍കുട്ടിയുടെ തല കല്ലില്‍ ഇടിക്കുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച ശേഷം മൃതദേഹം പാടത്തേയ്ക്ക് വലിച്ചെറിഞ്ഞ പതിനഞ്ചുകാരൻ തുടര്‍ന്ന് പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഗ്രാമത്തില്‍ തന്നെ കഴിഞ്ഞ ആൺകുട്ടി പതിനാറുകാരിയുടെ മരണത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ കടന്നുകളയുന്നത് കണ്ടതായി നാട്ടുകാരിലൊരാൾ പറഞ്ഞതും പ്രദേശത്തെ ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ വന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button