ശ്രീനഗർ : ജമ്മുകശ്മീർ ശ്രീനഗറിലെ സംഗം സർക്കാർ സ്‌കൂളിൽ ഭീകരാക്രമണം. രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രാവിലെ സ്‌കൂളിൽ എത്തിയതായിരുന്നു ഇവർ. കഴിഞ്ഞ മൂന്ന് ദിവസത്തിവിടെ മൂന്ന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കൽ ഷോപ്പ് ഉടമ കൊല്ലപ്പെട്ടിരുന്നു. അന്ന് തന്നെ രാത്രി വഴിയോര കച്ചവടക്കാരനേയും മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.
Post Your Comments