KeralaLatest NewsNews

വാരിയംകുന്നൻ കെ.കേളപ്പനേക്കാൾ കേമനാണെന്ന് സ്ഥാപിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നു : വി മുരളീധരൻ

മലപ്പുറം : വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്രസമരസേനാനിയായ കെ.കേളപ്പനേക്കാൾ കേമനാണെന്ന് സമർത്ഥിക്കാൻ ആസൂത്രിതമായ നീക്കം നടത്തുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഈ പ്രചാരണം നടത്തുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ഇത് വളരെ അപകടകരമായ പ്രവണതയാണിതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കേരള ഗാന്ധി കെ. കേളപ്പന്റെ 50-ാം സമാധി വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം

ലഖിംപൂർ സംഘർഷത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ലഖിംപൂർ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ യുപി സർക്കാർ ഇതിനോടകം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button