തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പരാതി പ്രളയം. അര്‍ഹതയുണ്ടായിട്ടും ആഗ്രഹിച്ച സ്‌കൂളും വിഷയവും കിട്ടിയില്ലെന്നാരോപിച്ചാണ് പരാതി ഉയരുന്നത്.
Read Also : സ്വകാര്യത അപകടത്തിൽ: 14 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ വീണ്ടും ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തൽ
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ആഗ്രഹിച്ച സീറ്റില്‍ പ്രവേശനം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കൂടുതലും പരാതികള്‍ വന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ് ബാക്കിയുള്ളത്. വന്‍തുക മുടക്കി മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സീറ്റുകളിലും മറ്റും പ്രവേശനം തേടേണ്ട സ്ഥിതിയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞതോടെ ഇതുവരെ പ്രവേശനം ലഭിച്ചത് 2,69,533 പേര്‍ക്കു മാത്രമാണ്. അവശേഷിക്കുന്നത് സംവരണ വിഭാഗത്തിലേതടക്കം 655 സീറ്റുകള്‍മാത്രമാണ്. മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിച്ചിട്ടും 4,65,219 അപേക്ഷകരില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കുപോലും ഇഷ്ട വിഷയവും ഇഷ്ട സ്‌കൂളും ലഭിച്ചില്ലെന്നാണ് പരാതിയുയരുന്നത്. സീറ്റ് വര്‍ധിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത കാരണം സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Post Your Comments