Latest NewsKeralaNews

കാസർകോട് രണ്ടാം ക്ലാസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർകോട് : .കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു.
ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആനന്ദ്.

കഴിഞ്ഞ മാസമാണ് വീടിനടുത്ത് വെച്ച് ആനന്ദിന് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ അന്ന് തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപതിയിൽ എത്തി പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ രണ്ട് കുത്തിവയ്പ്പുകൾ കൂടി എടുത്തു. പക്ഷേ മൂന്ന് ദിവസം മുമ്പ് രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ്
റാബീസ് ആണെന്ന് സ്ഥിരീകരിച്ചത്.

Read Also  :  സ്വകാര്യത അപകടത്തിൽ: 14 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ വീണ്ടും ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തൽ

കുട്ടിക്ക് മുഖത്ത് കടിയേറ്റതാണ് പേ വിഷ ബാധയ്ക്ക് കാരണമായതെന്നാണ് നിഗമനം. എന്നാൽ, കുത്തിവയ്പ് എടുത്തിട്ടും പേ വിഷ ബാധ ഏറ്റത് സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് പരിശോധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button