ന്യൂഡൽഹി : രാജ്യത്തെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് മാത്രമായി ‘സയൻസ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്ബുകൾ’ (Science Technology and Innovation Hub) സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ദളിത് വിഭാഗങ്ങൾക്ക് 75 ‘സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ ഹബ്ബുകൾ’ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതിലൂടെ ശാസ്‌ത്രസംബന്ധിയായ കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹിക-സാമ്പത്തിക വികസനത്തിനും ഇത് സംഭാവന ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ശാസ്ത്ര-സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 എസ്‌ടിഐ ഹബ്ബുകൾ (എസ്‌സിക്ക് 13 ഉം, എസ്ടിക്ക് 7 ഉം) ഇതിനകം ഡിഎസ്ടി സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി കൃഷി, കാർഷികേതര അനുബന്ധ ഉപജീവന മേഖലകളിലും, ഊർജ്ജം, ജലം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിലും വിവിധ ഇടപെടലുകളിലൂടെ ദളിത് വിഭാഗത്തിൽപ്പെട്ട 20,000-ത്തോളം പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
Read Also : അള്‍സറിനെ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
എസ്ടിഐ ഹബ്ബുകൾക്ക് പ്രധാനമായും മൂന്ന് തലത്തിലുള്ള ലക്ഷ്യങ്ങളാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക ഇടപെടലുകളിലൂടെ പ്രധാന ഉപജീവന സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ, ഉപജീവന സംവിധാനങ്ങളിലെ ശേഷി അടിസ്ഥാനമാക്കി സാമൂഹിക സംരംഭങ്ങൾ സൃഷ്ടിക്കുക, ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിന് തദ്ദേശീയ വിജ്ഞാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments