KozhikodeLatest NewsKeralaNattuvarthaNews

ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി നൽകി: വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയിൽ

നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ജംഷാദിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

കോഴിക്കോട്: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസപ്പെട്ട പെൺകുട്ടിയ്ക്ക് ഫോൺ നൽകി അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയിൽ. പെൺകുട്ടിയ്ക്ക് ഫോൺ വാങ്ങി നൽകി സഹായിച്ച് വീട്ടുകാരുമായി അടുപ്പം സ്ഥാപിചത്തിന് ശേഷം ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയയ്ക്കുകയായിരുന്നു. കോഴിക്കോട് മാവൂര് നടന്ന സംഭവത്തിൽ താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാതെ പ്രയാസപ്പെടുന്ന പെൺകുട്ടികൾക്ക് ഫോൺ വാങ്ങിനൽകി കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്യുന്നത്. തുടർന്ന് ഫോൺ വഴി കുട്ടികൾക്ക് അശ്ലീലസന്ദേശം അയക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവം ഒരു കുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധേയിൽപ്പെട്ടതോടെ അവർ നൽകിയ പരാതിയിലാണ് ഇയാൾ പിടിയാകുന്നത്.

നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ജംഷാദിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന കോഴിക്കോട്ടെ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button