നെടുമ്പാശേരി: എയർ ഇന്ത്യയുടെ ലണ്ടൻ – കൊച്ചി വിമാനത്തിൽ മലയാളി യുവതിക്കു സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണു സംഭവം. അത്താഴം കഴിഞ്ഞ് അൽപ സമയത്തിനുള്ളിൽ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു.
Also Read: ക്യാമറ ഷോപ്പിലെ മോഷണം: ബിരുദാനന്തര ബിരുദധാരിയായ പ്രതി പിടിയിൽ
വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗാലി താൽക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. 7 മാസം ഗർഭകാലമായപ്പോഴായിരുന്നു പ്രസവം.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം അത്യാവശ്യമാണെന്നു ഡോക്ടർമാർ നിർദേശിച്ചു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാൻ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു തിരിച്ചുവിട്ടു. തുടർന്ന് 6 മണിക്കൂർ വൈകിയാണു കൊച്ചിയിലെത്തിയത്. നിലവിൽ പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പും ആൺകുഞ്ഞും ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിലാണ്.
Post Your Comments