ThiruvananthapuramNattuvarthaLatest NewsKeralaNews

പല പേരുകളില്‍ സംഘടനകള്‍: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് കെ സുധാകരന്‍

സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവര്‍ത്തനമായി കണക്കാക്കും

തിരുവനന്തപുരം: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നൽകി അധ്യക്ഷന്‍ കെ സുധാകരൻ. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല പേരുകളില്‍ സംഘടനകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവര്‍ത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല അധ്യക്ഷനായ ‘സംസ്കാര’ യുടെ പരിപാടിയിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റിന്റെ നിർദേശം പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button