YouthLatest NewsMenNewsWomenLife Style

അള്‍സറിനെ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് അള്‍സര്‍. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.അള്‍സര്‍ പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്.

വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. അതേസമയം, അള്‍സര്‍ വരാതിരിക്കാന്‍ ഇനി ഭക്ഷണക്കാര്യത്തില്‍ ഈ കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി.

★ എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു. അതിനാല്‍ അള്‍സര്‍ വരാതെ ശ്രദ്ധിക്കാന്‍ അല്ലെങ്കില്‍ അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ലഘൂകരിച്ചു കൊണ്ടുവരിക. ഇവയൊക്കെ മിതമായ അളവില്‍ മാത്രം കഴിക്കുക.

★ മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരമായി അഞ്ചോ ആറോ തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.

★ എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളും ഒഴിവാക്കുക.

★ മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.

Read Also:- ചെറുനാരങ്ങ ഉപയോഗിച്ച് മുഖം സുന്ദരമാക്കാം!

★ ഉപ്പ്, പൊട്ടറ്റോചിപ്‌സ്, സോള്‍ട്ടഡ് നട്ട്‌സ്, സോയാ സോസ് എന്നിവയുടെ ഉപയോഗം അള്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിയുകയുണ്ടായി.

shortlink

Post Your Comments


Back to top button