Latest NewsNewsIndia

ഓയിൽ മസാജ് ചെയ്യുന്നതിനിടെ പോലീസുകാരനെ കൊണ്ട് ഓടക്കുഴൽ വായിപ്പിച്ച് ഡപ്യൂട്ടി കമ്മീഷണർ: വിവാദം

മേലു​ദ്യോ​ഗസ്ഥന് വേണ്ടി പാട്ട് ഓടക്കുഴലില്‍ വായിക്കുന്നതു തമിഴ്നാട് പൊലീസ് ബാന്‍ഡിലെ അംഗമാണ്.

ചെന്നൈ: ഓയില്‍ മസാജ് ചെയ്യുന്നതിനിടെ പൊലീസുകാരനെ കൊണ്ട് ഓടക്കുഴല്‍ വായിപ്പിച്ച ഡപ്യൂട്ടി കമ്മീഷണറുടെ നടപടി വിവാദത്തില്‍. തമിഴ്നാട് മധുര ആംഡ് ബറ്റാലിയന്‍ ഡപ്യൂട്ടി കമ്മീഷണര്‍ ജി സോമസുന്ദരത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നത്. തുടർന്നാണ് വിഷയം വിവാദത്തിലായത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. മേലു​ദ്യോ​ഗസ്ഥന് വേണ്ടി പാട്ട് ഓടക്കുഴലില്‍ വായിക്കുന്നതു തമിഴ്നാട് പൊലീസ് ബാന്‍ഡിലെ അംഗമാണ്.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

സോമസുന്ദരം ദേഹത്താകെ എണ്ണതേച്ച്‌ കസേരയില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത് മദ്യക്കുപ്പിയും ഗ്ലാസുമുണ്ട്. സംഗീത പ്രേമിയായ സോമസുന്ദരം മദ്യപാനവും എണ്ണ തേച്ചുകുളിയും പാട്ടില്‍ അലിയിക്കാന്‍ പൊലീസുകാരനെ നിയോഗിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ ആജ്ഞ നിറവേറ്റുുന്ന പൊലീസുകാരന്റെ ദയനീയത കൂട്ടത്തിലുള്ള ആരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് വിഷയം വിവാദത്തിലേക്ക് നീങ്ങി. വൈറലായ ദൃശ്യങ്ങളെക്കുറിച്ച് മധുര കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ പൊലീസ് യൂണിഫോമില്‍ എംജിആര്‍ സിനിമകളിലെ പാട്ടുകള്‍ പാടി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തും സോമസുന്ദരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button