Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 878 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 288 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1065 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 5779 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 46 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പ്രവാസികളുടെ വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കാനൊരുങ്ങി കുവൈത്ത്: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണത്തിനും ശുപാർശ

തിരുവനന്തപുരം സിറ്റിയിൽ 197 കേസുകൾ രജിസ്റ്റർ ചെയ്തു. 23 പേരാണ് അറസ്റ്റിലായത്. 68 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 109 കേസുകൾ രജിസ്റ്റർ ചെയ്യുകയും 29 പേർ അറസ്റ്റിലാകുകയും 30 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 36 കേസുകളും കൊല്ലം സിറ്റിയിൽ 177 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 197, 23, 79
തിരുവനന്തപുരം റൂറൽ – 109, 29, 30
കൊല്ലം സിറ്റി – 177, 19, 4
കൊല്ലം റൂറൽ – 36, 36, 102
പത്തനംതിട്ട – 48, 46, 46
ആലപ്പുഴ – 18, 8, 7
കോട്ടയം – 46, 39, 273
ഇടുക്കി – 51, 5, 2
എറണാകുളം സിറ്റി – 64, 5, 1
എറണാകുളം റൂറൽ – 56, 13, 77
തൃശൂർ സിറ്റി – 0, 0, 0
തൃശൂർ റൂറൽ – 5, 1, 21
പാലക്കാട് – 5, 5, 29
മലപ്പുറം – 3, 0, 118
കോഴിക്കോട് സിറ്റി – 3, 3, 1
കോഴിക്കോട് റൂറൽ – 15, 17, 0
വയനാട് – 6, 0, 1
കണ്ണൂർ സിറ്റി – 24, 24, 76
കണ്ണൂർ റൂറൽ – 0, 0, 59
കാസർഗോഡ് – 15, 15, 139

Read Also: കപ്പലുകള്‍ വരുമ്പോള്‍ വഴിമാറുന്ന രാമേശ്വരത്തെ പുത്തന്‍ പാമ്പന്‍പാലം, ഇന്ത്യയില്‍ ഇത് ആദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button