Latest NewsUAENewsInternationalGulf

കോവിഡ് വ്യാപനം കുറയുന്നു: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 150 ൽ താഴെ കോവിഡ് കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 144 പുതിയ കോവിഡ് കേസുകൾ. 221 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് യുഎഇയിൽ ഇന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ആര്യന്‍ ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ : ചിരിയുടെ കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

737,373 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,30,530 പേർ രോഗമുക്തി നേടി. 2109 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,734 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 264,452 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത് പോലെ ബിജെപിയുടെ ആധിപത്യവും കോണ്‍ഗ്രസ് അവസാനിപ്പിക്കും: ജിഗ്നേഷ് മേവാനി

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button